തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഏറിയ സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ വാഹനം ഓടിച്ചിരുന്ന തൃശ്ശൂര്‍ സ്വദേശി അര്ജുന് നാടുവിട്ടതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അര്ജുന് മാസങ്ങള്‍ക്ക് മുമ്പ് അസമിലേക്ക് കടന്നതായാണ് സൂചന. എന്നാല്‍ ഉടന്‍ തന്നെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഇയാളെ എത്തിക്കണമെന്ന് വീട്ടുകാരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
അപകടസമയത്ത് അര്ജുന്ഡ തന്നെ ആണോ വാഹനം ഓടിച്ചിരുന്നത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല ഇത് പരിശോധിക്കാനാണ് ഇയാളോട് ഉടന്‍ ഹാജറാകണമെന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം ലോക്കല്‍ പോലീസിന് ഇയാള്‍ ആദ്യം നല്കിയ മൊഴികളില്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപകടസമയത്ത് കാറിലുണ്ടായിരുന്ന ലക്ഷ്മിയും അപകടസ്ഥലത്ത് ആദ്യം ഓടിയെത്തിയ സമീപവാസിയും ബാലഭാസ്കര്‍ പിന്‍സീറ്റിലായിരുന്നു വെന്നാണ് വെളിപ്പെടുത്തിയിരുന്നത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
അതേസമയം, ഇന്നലെ തൃശൂരിലെ ക്ഷേത്രത്തിലും ബാലഭാസ്കര്‍ താമസിച്ച ലോഡ്ജുകളിലും എത്തിയ അന്വേഷണ സംഘം ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. ലോഡ്ജിലും ക്ഷേത്രത്തിലും എത്തുമ്പോഴും തിരികെ പോരുമ്പോഴും അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post