തൃശ്ശൂര്‍: തൃശ്ശൂര്‍ സ്വദേശി ബാഹുലേയനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. മരം മുറിക്കാതെ അടുക്കള പണിതിരിക്കുകയാണ് ഈ ചെറിയ കുടുംബം. മരം വരമാണെന്ന് പറയുമ്പോഴും വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്ന ഈ കാലത്ത് ബാഹുലേയനും കുടുംബവും മാതൃകയാണ്. അങ്ങനെ ബാഹുലേയന്റെ വീട്ടിലെ ഒരു അംഗമായി ഈ മരവും.
നിലവിലുണ്ടായിരുന്ന അടുക്കള ചെറുതായിരുന്നു. തുടര്‍ന്ന് അതിന് വലിപ്പം കൂട്ടാന്‍ തീരുമാനിച്ചതോടെ വില്ലനായത് ആ മരമായിരുന്നു. പണിക്ക് വന്ന എല്ലാവരും മരം മുറിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 50 വര്‍ഷം പഴക്കമുള്ള ഇലഞ്ഞിമരം മുറിക്കാതെ പണിയണം എന്നായിരുന്നു ബാഹുലേയന്റെ മറുപടി. അങ്ങനെ മരം അകത്തു നിര്‍ത്തി തന്നെ അടുക്കള പണിതു. മരം വളര്‍ന്നയിടം മാറ്റിയിട്ടു മേല്‍ക്കൂര പണിതു. മഴവെള്ളം അകത്തു വീഴാതിരിക്കാന്‍ ഷീറ്റു കൊണ്ടു സുരക്ഷയൊരുക്കി.
അടുക്കളയില്‍ ഭാര്യ പാകം ചെയ്യുമ്പോള്‍ ബാഹുലേയന് കുശലം പറഞ്ഞ് മരത്തിന്റെ ചുറ്റും തീര്‍ത്ത തറയില്‍ ഇരിക്കും. സിപിഐ നായരങ്ങാടി ലോക്കല്‍ സെക്രട്ടറിയാണു ബാഹുലേയന്. കോടശേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ് ഭാര്യ രമ. 20 വര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ വീടും സ്ഥലവും വാങ്ങിയത്. പിന്നീട് പഴയ വീട് പൊളിച്ചു മാറ്റി പുത്തന്‍ വീടു വച്ചു
Discussion about this post