ന്യൂഡല്‍ഹി; മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി. ആല്‍ഫാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ഫ്‌ളാറ്റ് നിര്‍മ്മിച്ചത് നിയമവിരുദ്ധമായിട്ടല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ യാതൊരു നടപടിയും എടുത്തില്ല. സുപ്രീംകോടതി അടക്കം എല്ലാ കോടതികളും മുനിസിപ്പാലിറ്റിയുടെ വീഴ്ച കണ്ടെത്തി. എന്നാല്‍ ഉത്തരവാദിത്തം നിര്‍മ്മാതാക്കള്‍ക്ക് മുകളില്‍ മാത്രം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
2004ല്‍ ലേക്ക്‌ഷോര്‍ കേസിലെ വിധി പരിഗണിച്ചില്ല. ഹൈക്കോടതി തെറ്റെന്ന് കണ്ടെത്തിയ മാപ്പ് തന്നെയാണ് പരിഗണിച്ചത്. നിര്‍മ്മാണം പരിശോധിച്ച മൂന്നംഗ സമിതി മറ്റൊരു സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തുകയാണ് ചെയ്തത്. സാങ്കേതിക സമിതി മറ്റാരുമായും ആലോചിച്ചില്ലെന്നും, ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന വിധി റദ്ധാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ കേരള തീരദേശ പരിപാലന അഥോറിറ്റി നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
Discussion about this post