തിരുവല്ല: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് സര്‍ക്കാരിനുണ്ടായ തിരിച്ചടിയില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത്. പരാജയം ഉണ്ടായത് സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ല എന്നും പണ്ട് മുതല്‍ ഒരു ചൊല്ലുണ്ട് നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടും എന്നും കടകംപള്ളി പറഞ്ഞു.
മണ്ണും ചാരി നിന്നവന് പെണ്ണുംകൊണ്ട് പോയെന്നതിന് സമാനമാണ്. ഇത്ര കനത്ത ശിക്ഷ നല്കാന് ഞാനടങ്ങുന്ന സര്‍ക്കാര്‍ എന്തെങ്കിലും തെറ്റ് ചെയ്തോയെന്ന് ഞാന്‍ ആലോചിച്ചു. പിന്നെ എനിക്ക് ഒരു ആശ്വാസം, നല്ലത് ചെയ്താല്‍ നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങള്‍ പഠിപ്പിച്ചതോര്ത്താണ്.’ കടകംപള്ളി പറഞ്ഞു.
‘മോശക്കാരിയായിട്ടാണോ സീത കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടത്. ഏതോ അലക്കുകാരന് പറഞ്ഞു, രാവണന്റെ കൊട്ടാരത്തില്‍ താമസിച്ചതല്ലേയെന്ന്. അതുകേട്ട് കാട്ടില്‍കൊണ്ടുപോയി കളഞ്ഞില്ലേ? ഞാന്‍ അങ്ങനെയാണ് ആശ്വസിക്കുന്നത്.’ എന്നും അദ്ദേഹം പറഞ്ഞു.
‘തെറ്റുകാരനായിട്ടാണോ യേശുവിനെ കുരിശിലേറ്റിയത്. മൂന്ന് ദിവസം കുരിശില്‍ കിടന്ന് ഇഞ്ചിഞ്ചായല്ലേ മരിച്ചത്. വല്ലതും ചെയ്തിട്ടാണോ?’ എന്നും അദ്ദേഹം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 20 സീറ്റില്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിനു ജയിക്കാനായത്.
Discussion about this post