ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിക്കടുത്ത് കിളിയന്തറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ബാരാ പുഴയില്‍ കുളിക്കാനിറങ്ങിയ വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി എമില്‍ സെബാന് (19) എന്നിവരാണ് മരിച്ചത്.
പുഴയില്‍ കുളിക്കാനായി നാല് വിദ്യാര്‍ത്ഥികളാണ് എത്തിയിരുന്നത്. ഈ നാല് പേരും കയത്തില്‍ പെടുകയായിരുന്നു. എന്നാല്‍ ഇവരില്‍ രണ്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
Discussion about this post