കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സകിട്ടാതെ രോഗിമരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി. ആദ്യം കണ്ടത് നഴ്സിനെയും ഡ്യൂട്ടി ഡോക്ടറെയുമാണ്. ഇവര്‍ കയ്യൊഴിഞ്ഞതോടെയാണ് പിആര്‍ഒയെ സമീപിച്ചതെന്നും റെനി പറഞ്ഞു. പിആര്‍ഒയുടെ ഭാഗത്തുനിന്ന് ആശയമവിനിമയത്തിലുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നായിരുന്നു മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം.
‘കാലു പിടിച്ച് ഞാന്‍ പറഞ്ഞതാ. ഡോക്ടറെ ഒന്നു വന്നു നോക്കെന്ന്. കേട്ടില്ല. ദേ പപ്പ മരിച്ചു കിടക്കുവാ എന്നിട്ട് പോലും ഇതുവരെ ആരും വന്നു നോക്കിയിട്ടില്ല. അത്ര സീരിയസായിട്ടാ പപ്പയെ ഇവിടെ കൊണ്ടുവന്നത്. അരമണിക്കൂറോളം ഡോക്ടര്‍മാരുടെയും പിആര്‍ഒയുടെ അടുത്ത് പപ്പയുടെ അവസ്ഥ പറഞ്ഞതാ. പക്ഷേ..ഒന്നു വന്നു നോക്കാന്‍ പോലും അവര്‍ തയാറായില്ല. ഇവിടെ കിടക്കയില്ല നിങ്ങള്‍ കൊണ്ടുപൊയ്ക്കോ എന്നാണ് പറഞ്ഞത്. സിപിആര്‍ എങ്കിലും കൊടുത്തിരുന്നേ പപ്പ രക്ഷപ്പെട്ടേനെ..’ ഇതായിരുന്നു റെനി പറഞ്ഞ വാക്കുകള്‍.
Discussion about this post