കൊല്ലത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ടു പേരുടെ നില ഗുരുതരം

ഗവണ്‍മെന്റ് ഏറം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അവരുടെ അമ്മമാരെയുമാണ് കാറിടിച്ചത്.

കൊല്ലം: കൊല്ലം അഞ്ചലില്‍ കാറിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. ഗവണ്‍മെന്റ് ഏറം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അവരുടെ അമ്മമാരെയുമാണ് കാറിടിച്ചത്. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെയും ഒന്നര വയസ്സുകാരിയുടെയും നില അതീവ ഗുരുതരമാണ്.

അമ്മമാര്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമ്മമാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

കൊല്ലം ഏറം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വേനലവധിക്കുശേഷം ഇന്ന് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ദിവസമായിരുന്നു.

Exit mobile version