തൃശ്ശൂര്‍: ഈ വര്‍ഷം മുതല്‍ നീന്തല്‍ പഠനം സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. ചെമ്പുച്ചിറ സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീന്തല്‍ പഠനം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും നീന്തല്‍ കുളങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
മുഖ്യമന്ത്രിയാണ് നീന്തല്‍ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നിര്‍ദേശിച്ചത് ആ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് പ്രാവര്‍ത്തികമാക്കുകയാണെന്ന് രവീന്ദ്രനാഥ് വ്യക്തമാക്കി.ഇതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ നീന്തല്‍ക്കുളവും കൂടാതെ രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്തെ മൂന്നു മേഖലകളില്‍ രാജ്യാന്തര നിലവാരമുള്ള ഒരു നീന്തല്‍ക്കുളമെങ്കിലും നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കിടിയില്‍ ലഹരി വില്‍ക്കുന്നതും ഉപയോഗവും തടഞ്ഞ് സ്‌കൂളുകളെ സമ്പൂര്‍ണമായി ലഹരിവിമുക്തമാക്കാന്‍ ഈ വര്‍ഷം തന്നെ നടപടിയെടുക്കുമെന്നും ഇതിനായി ജനകീയ ക്യാംപയ്ന്‍ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കി.
Discussion about this post