കൊച്ചി: കൊച്ചി മെട്രോയുടെ താഴെയുള്ള റോഡില്‍ കൂടെ സഞ്ചരിക്കുമ്പോള്‍ തങ്ങളുടെ കാറിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണെന്ന പരാതിയുമായി നടി അര്‍ച്ചന കവി രംഗത്ത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കാണ് സംഭവം നടന്നത്. കോണ്‍ക്രീറ്റ് സ്ലാബ് കാറിന്റെ മുകളില്‍ വീണെന്നും തങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
സംഭവത്തില്‍ കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. പോലീസും കൊച്ചി മെട്രോ അധികൃതരും സംഭവത്തില്‍ ഇടപെടണമെന്നും ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ അര്‍ച്ചന വ്യക്തമാക്കിയിട്ടുണ്ട്. തകര്‍ന്ന കാറിന്റെ ചിത്രം സഹിതമാണ് അര്‍ച്ചന കുറിപ്പ് പങ്കുവെച്ചത്.
ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് അര്‍ച്ചന കവി, സംഭവം നടന്നത് കൊച്ചിയില്‍
കഴിഞ്ഞ ദിവസം വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കാണ് സംഭവം നടന്നത്
