കൊച്ചി: കൊച്ചി നഗരത്തില്‍ ഇനി ഓരോ നവജാതശിശുവിന്റെ പേരിലും ഓരോ മരം വളരും. ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് കൊച്ചി നഗരസഭയാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. കൊച്ചി നഗരത്തിലെ പ്രതിശീര്‍ഷ വൃക്ഷ അനുപാതം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുക.
കുഞ്ഞുനിരഞ്ജന്റെ പേരില്‍ ആദ്യത്തെ മരം നട്ടാണ് കൊച്ചി നഗരസഭ മേയര്‍ സൗമിനി ജെയിന് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. നഗരത്തിലെ എംജി റോഡിനോട് ചേര്‍ന്ന് താമസക്കാരായ സ്നേഹയുടെയും സഞ്ജയുടെയും മകനാണ് നിരഞ്ജന്.
ഇരുപത്തിയെട്ടുദിവസമാണ് നിരഞ്ജന്റെ പ്രായം.
കുട്ടികള്‍ ബാല്യകാലം പിന്നിടുന്നതുവരെ അച്ഛനമ്മമാര്‍ പരിപാലിക്കുന്ന ഓരോ മരവും പിന്നീട് അവര്‍ക്ക് കൈമാറും. സ്വന്തം പുരയിടത്തില്‍ മരംനട്ട് പരിപാലിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പൊതുസ്ഥലത്ത് മരംനടാനുള്ള സൗകര്യവും നല്‍കും.
Discussion about this post