കോട്ടയം: ശാന്തിവനം സംബന്ധിച്ച് മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന് സസ്‌പെന്‍ഷന്‍. എംജി യൂണിവേഴ്‌സിറ്റി ജീവനക്കാരനാണ് പോസ്റ്റിട്ടതിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ എപി അനില്‍കുമാറിനെയാണു മന്ത്രി എംഎം മണിയെയും എസ് ശര്‍മ എംഎല്‍എയെയും അപകീര്‍ത്തിപ്പെടുത്തി എന്നു കാണിച്ച് സര്‍വകലാശാല റജിസ്ട്രാര്‍ സസ്പെന്‍ഡ് ചെയ്തത്. എസ്ശര്‍മ എംഎല്‍എ സ്പീക്കര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
‘കാടുമുടിക്കുന്നവരുടെ ,മല ഇടിക്കുന്നവരുടെ, നീര്‍ത്തടവും വയലും നികത്തുന്നവരുടെ, ജനാധിപത്യത്തോടു പുച്ഛം സൂക്ഷിക്കുന്നവരുടെ…എസ് ശര്‍മയുടെ…എംഎം മണിയുടെ… അങ്ങനെ ലാഭാധിഷ്ടിത തൂക്കി വില്‍പ്പനാ മുന്നേറ്റങ്ങളുടെ സ്വന്തം സ്‌ക്രിപ്റ്റ്.’ നേരത്തെ മറ്റൊരു ഫെയ്സ്ബുക് പോസ്റ്റിന്റെ പേരില്‍ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്ന അനില്‍കുമാര്‍ ഹൈക്കോടതി വിധിയുടെ സഹായത്തോടെയാണു സര്‍വീസില്‍ തിരികെ കയറിയത്.
സ്ഥാപനത്തിന്റെ പൊതുതാല്‍പര്യത്തിനു ഹാനികരമാകാത്ത വിധം സാമൂഹിക മാധ്യമങ്ങളില്‍ കാര്യങ്ങള്‍ പറയാന്‍ ജീവനക്കാരനു സ്വാതന്ത്ര്യമുണ്ടെന്ന് ഈ വിധിയില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Discussion about this post