തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വീഡിയോയും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ചതിന് നാല് പേരെ പോലീസ് പിടികൂടി. കേരളാ പോലീസിന്റെ ‘ഓപ്പറേഷന് പി ഹണ്ടി’ന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഹാര്‍ഡ് ഡിസ്ക്കുകളും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ഇതിന് പുറമെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
Discussion about this post