ഡെങ്കിപ്പനി ഭീതിയില്‍ കോഴിക്കോട്; ഇതുവരെ ചികിത്സ തേടിയത് നൂറിലധികം പേര്‍

മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം ഇതിനകം 84 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്

കോഴിക്കോട്: ഡെങ്കിപ്പനി ഭീതിയില്‍ കോഴിക്കോട് മലയോരമേഖല. ജില്ലയിലെ മലയോരമേഖല ആയ മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലായി നൂറിലധികം പേരാണ് ഇതിനകം വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. പ്രദേശത്ത് ഡെങ്കിപ്പനി പടരുമ്പോഴും ഇത് നിയന്ത്രിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം ഇതിനകം 84 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കുണ്ടുതോട്, പുതുക്കാട്, വട്ടിപ്പന മേഖലകളിലും ഡെങ്കിപ്പനി പടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ കുടില്‍പാറ ചോലനായിക്കര്‍ കോളനി, സാന്ത്വനം പുനരധിവാസ കോളനി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഡെങ്കിപ്പനിയെ തുടര്‍ന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ മലയോര മേഖലയില്‍ നിയോഗിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Exit mobile version