തിരുവനന്തപുരം: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തില്‍ പ്രതിഷേധിച്ച വ്യാഴാഴ്ചത്തെ സ്കൂള്‍ പ്രവേശനോത്സവം ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്. ഇത് നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായം തകര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്തെ ചുവപ്പുവല്‍ക്കരിക്കുന്ന വികലമായ വിദ്യാഭ്യാസ നയമാണ് ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിക്കാലാക്കുന്നതോടെ സര്‍ക്കാര്‍ തുടരുന്നത്. ഇതിനെതിരായി അധ്യാപകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം പറയുന്നു.
സ്കൂള്‍ തുറക്കുന്ന ദിവസം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് കൈമാറും. സംസ്ഥാനത്തെ അധ്യാപകരെ സംഘടിപ്പിച്ചു നിയമസഭാ മാര്‍ച്ച് നടത്താനും പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം. ഇതോടെ ജൂണ്‍ ആറിന് തുടങ്ങുന്ന പുതിയ അധ്യായന വര്‍ഷത്തില്‍ പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമരങ്ങള്‍ക്ക് കൂടി തുടക്കമാകും.
Discussion about this post