തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇപ്പോള്‍ അപകടസമയത്ത് വാഹനത്തിനരികില്‍ ആദ്യമെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ് വൈറലാകുന്നത്. ഇതോടെ ദുരൂഹ സാഹചര്യത്തില്‍ വാഹനം കണ്ടു എന്ന കലാഭവന്‍ ഷോബിയുടെ വാദം പൊളിയുകയാണ്.
ആ സമയത്ത് പെട്രോളിങ് നടത്തുകയായിരുന്നു എസ്ഐ നാരായണ്‍. ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് മിനിറ്റിനുളളില്‍ ഹൈവേ പ്രെട്രോളിംഗ് ചുമതലയുണ്ടായിരുന്ന എസ്ഐ നാരായണന് സംഭവസ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ചില്ല് തകര്‍ത്ത് കുട്ടിയെ പുറത്തെടുക്കുന്നത് എസ്ഐ നാരായണനാണ്. എന്നാല്‍ ആ സമയത്ത് സംശയാസ്പദായ ഒന്നും താന്‍ കണ്ടില്ലെന്ന് നാരായണന് പറഞ്ഞു.
എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മാനേജര്‍ എന്ന് പരിചയപെടുത്തിയ ഒരാള്‍ അവിടെയെത്തിയിരുന്നതായി നാരായണ്‍ പറയുന്നു. വണ്ടിക്ക് കാവല്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് താന്‍ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയതെന്നും, കാറിനുളളില്‍ നിന്ന് ഇരുപത് പവന് സ്വര്‍ണ്ണവും, നാല് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു എന്ന് താന്‍ പിന്നീട് അറിഞ്ഞതായും നാരായണ്‍ പറഞ്ഞു.
Discussion about this post