ഓച്ചിറ: നെഞ്ചു വേദന അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസില്‍ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു.ഇടുക്കി നെടുങ്കണ്ടം സ്വദേശി ശിവന് പിള്ള(69)യ്ക്കാണ് ബസ് ജീവനക്കാര്‍ രക്ഷകരായത്. കായംകുളത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ശിവന് പിള്ളയും ഭാര്യയും. ഇരുവരും ബസില്‍ കയറി യാത്ര തുടര്‍ന്നപ്പോള്‍ ശിവന് പിള്ളയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു.
ഭാര്യ ഉടനെ ഇക്കാര്യം കണ്ടക്ടര്‍ തഴവ സ്വദേശി ബിനുവിനെ അറിയിച്ചു. ഇയാള്‍ ഡ്രൈവര്‍ ഷാനവാസ്ഖാനോട് വിവരം പറഞ്ഞപ്പോള്‍ ബസ് നേരെ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലേക്ക് തിരിച്ച് ശിവന് പിള്ളയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ഇയാളെ തുടര്‍ചികിത്സയ്ക്കായി കാര്‍ഡിയോളജി ഐസിസിയുവില്‍ പ്രവേശിപ്പിച്ചു. ശിവന് പിള്ള അപകടനില തരണം ചെയ്തെന്ന് അറിഞ്ഞശേഷമാണ് ജീവനക്കാര്‍ ആശുപത്രിയില്‍ നിന്ന് പോയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Discussion about this post