കൊച്ചി: വീണ്ടും നിപ്പാ ലക്ഷണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങളുടെ ഭയമകറ്റാനായി മുന്‍കരുതലുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും പ്രതിരോധ നടപടികളെ കുറിച്ച് അറിയാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിപ്പാ രോഗ ലക്ഷണങ്ങളോടെ യുവാവ് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. നിപ്പയുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും പൊതുജനങ്ങള്‍ക്ക് 1056, 1077 എന്നീ നമ്പറുകളില്‍ വിളിക്കാം. ആരോഗ്യവകുപ്പ് അധികൃതര്‍ മറുപടി നല്‍കും.
ഇതിനിടെ, നിപ്പാ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചിട്ടുണ്ട്. നിപ്പാ ബോധവത്കരണത്തിന് എറണാകുളം കളക്ടേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
എന്ത് സാഹചര്യം ഉണ്ടായാലും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്. മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും ഒരുക്കിയിട്ടുണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post