കാഞ്ഞങ്ങാട്: കിണറ്റില്‍ വീണ ഗൃഹനാഥനെ രക്ഷപ്പെടുത്താന്‍ മരുമകന് കിണറ്റില്‍ ചാടി. എന്നാല്‍
ഗൃഹനാഥന് മരണപ്പെട്ടു. രക്ഷിക്കാനിറങ്ങി മകളുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. അബദ്ധത്തില്‍ കിണറ്റില്‍ വീണ ഗൃഹനാഥനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു മകളുടെ ഭര്‍ത്താവ് കിണറ്റില്‍ ചാടിയത്. ആനന്ദാശ്രമം ഹനുമാന് ക്ഷേത്രത്തിന് സമീപത്തെ കരുണാകന് ഗുരുക്കളാണ് (75) വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചത്.
കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ മകളുടെ ഭര്‍ത്താവ് രാമകൃഷ്ണന് (42) ഉടനെ രക്ഷിക്കാനായി കിണറ്റിലേക്ക്ചാടി. പിന്നീട് ഇരുവരെയും ഫയര്‍ഫോഴ്സാണ് കരക്കെടുത്തത്. കരുണാകരന് ഗുരുക്കള്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പരിക്കേറ്റ രാമകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: രാഗിണി, രേണുക, ശാന്ത, പരേതനായ ശശി. മറ്റു മരുമക്കള്‍: നാരായണി, ചന്ദ്രന്, ഗോപി.
Discussion about this post