തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ഭൂരിഭാഗവും വിതരണം ചെയ്ത് കഴിഞ്ഞെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂന്ന് കോടി 25 ലക്ഷം പാഠപുസ്തകളാണ് ഇത്തവണ വേണ്ടി വന്നിരുന്നത്. ഇതില്‍ മൂന്ന് കോടി 14 ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞു.
പാഠപുസ്തക വിതരണം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. പ്രളയത്തില്‍ നഷ്ടപ്പെട്ട 7 ലക്ഷം പുസ്തകങ്ങളും കൊടുത്ത് തീര്‍ത്തു. കണക്കുകള്‍ പ്രകാരം 97 ശതമാനം പുസ്തക വിതരണവും പൂര്‍ത്തിയായിട്ടുണ്ട്. 3292 സൊസൈറ്റികള്‍ വഴി 12962 ഗവണ്‍മെന്റ് എയിഡഡ് സ്‌കൂളുകള്‍ക്കും 1090 റെഗുലറൈസ്ഡ് അണ്‍എയിഡഡ് സ്‌കൂളുകള്‍ക്കുമാണ് പുസ്തകം വിതരണം ചെയ്തത്.
രണ്ട് ദിവസത്തിനുള്ളില്‍ ബാക്കിയുള്ള പുസ്തകങ്ങളും വിതരണം ചെയ്യും. ഇതോടെ പുസ്തക വിതരണം പൂര്‍ണ്ണമാകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുടേയും ചിട്ടയായ പ്രവര്‍ത്തനമാണ് പുസ്തക വിതരണത്തിന്റെ വിജയത്തിന് പിന്നില്‍.
Discussion about this post