തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ ബാലഭാസ്കറിന്റെ മാനേജരും സ്റ്റാഫുമാണ്. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് സംശയിപ്പിക്കുന്നതും. മാത്രമല്ല ഇരുവരുടേയും അറസ്റ്റിന് ശേഷം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നേരത്തെ തന്നെ ബാലഭാസ്കറിന്റെ മാനേജരേയും സ്റ്റാഫിനേയും തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നതായിരുന്നതായി ബാലഭാസ്കറിന്റെ ഗുരുവും അമ്മാവനുമായ ബി ശശികുമാര്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷമിയുടെ കൈയ്യില്‍ സ്വര്ണ്ണമുണ്ടൈന്ന സംശയവും ശശികുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നോ.. എന്ന ചോദ്യത്തിന് ലക്ഷമി നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം തന്റെയും മകളുടെയും മാത്രമാണെന്നും, യാത്രയുടെ ഒരു ഘട്ടത്തിലും അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. മകള്‍ തേജസ്വിനി അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഭാര്യ ലക്ഷ്മി നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
Discussion about this post