തൃശൂര്‍: കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും നിപ്പാ വരുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് നിപ്പാ ബാധയുണ്ടെന്ന സംശയം ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി. നിപ്പാ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ഡിഎംഒ കെജെ റീന വ്യക്തമാക്കി. യുവാവ് 2 ആഴ്ചത്തെ പരി
ശീലനത്തിന് തൃശ്ശൂര്‍ ജില്ലയില്‍ എത്തിയിരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എന്നാല്‍ യുവാവിന് തൃശ്ശൂരില്‍ വരുമ്പോള്‍ തന്നെ പനി ഉണ്ടായിരുന്നു എന്നും തൃശ്ശൂരിന്‍ നിന്നല്ല രോഗം ബാധിച്ചത് ഡിഎംഒ കൂട്ടിച്ചേര്‍ത്തു. അതേസമയം തൃശ്ശൂരില്‍ നിന്ന് നാലാം ദിവസം കുട്ടി മടങ്ങി. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി.
അടുത്തിടപഴകിയ ആറ് പേര്‍ക്കും വൈറസ് ബാധിക്കാള്‍ സാധ്യതയില്ല. വൈറസ് തലച്ചോറിനെയാണ് ബാധിച്ചിരിക്കുന്നത്. കുട്ടി താമസിച്ചിരുന്ന പ്രദേശം നിരീക്ഷിച്ചു. ഇതുവരെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.
Discussion about this post