പെരിന്തല്‍മണ്ണ: പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍. ആക്രമികളെ യുവാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറത്ത് പാതായിക്കര ചുണ്ടപ്പറ്റ നാഷിദ് അലിയെയാണ് പ്രണയത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്.
അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു. ഇനിയും ആക്രമണം ഉണ്ടാകുമോയെന്ന ഭയത്തിലാണ് കുടുംബമെന്നും നാഷിദ് അലിയുടെ മാതാവ് പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് പ്രണയിക്കുന്ന യുവതിയുടെ ബന്ധുക്കള്‍ നാഷിദിന്റെ കൈയ്യും കാലും ഇരുമ്പുവടികൊണ്ട് അടിച്ചൊടിക്കുകയും ദേഹമാസകലം കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും കാലില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തത്.
ആളൊഴിഞ്ഞ കെട്ടിടത്തില്‍ മണിക്കൂറുകളോളം തലകീഴായി തൂക്കിയിട്ടശേഷമായിരുന്നു ക്രൂരത. നാഷിദിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചെന്നും പരാതിയുണ്ട്. ഗുരുതരാവസ്ഥയിലായ നാഷിദ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post