കാസര്‍കോട്: കേരളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 21 പേരെ ഐഎസ് കേന്ദ്രത്തില്‍ എത്തിച്ച മലയാളി ഏജന്റ് കൊല്ലപ്പെട്ടതായി സൂചന. മൂന്നുമാസം മുമ്പ് അമേരിക്ക നടത്തിയ ബോംബാക്രമണത്തിലാണ് ഇയാള്‍ മരിച്ചത് എന്നാണ് സൂചന.
കാസര്‍കോട് പടന്ന ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദാണ് കൊല്ലപ്പെട്ടത്. 2016ലായിരുന്നു ഇയാള്‍ യുവതികളേയും കുട്ടികളേയും കടത്തിയത്. ഇതു സംബന്ധിച്ച് ആദ്യം ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.
ഐഎസില്‍ ചേരണം എന്ന് സമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ സന്ദേശങ്ങള്‍ പുറത്ത് വിട്ടിരുന്ന വ്യക്തിയായിരുന്നു ഇയാള്‍ . എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി ഇയാളുടെ യാതൊരു വിവരവും ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതായി ഐഎസിലെ മറ്റു ആളുകള്‍ സ്ഥിരീകരിച്ചത്.
Discussion about this post