വയനാട്: ആശങ്കകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും വിരാമം. കാണാതായ മകള്‍ വിഷ്ണുപ്രിയയെ തിരികെ ലഭിച്ചതായി അച്ഛന് ശിവാജി. തന്റെ ഫേയ്സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചടയമംഗലം പോലീസ് സ്റ്റേഷനില്‍ നിന്നാണ് വിഷ്ണുപ്രിയയെ തിരികെ കിട്ടിയത്.
‘എന്റെ മകളെ കിട്ടി പോസ്റ്റ് ഷെയര്‍ ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും, മീഡിയ, സുഹൃത്തുക്കള്‍ ചടയമംഗലം പോലീസ് സ്റ്റേഷന് എസ്ഐ പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പോലീസ് അധികാരികള്‍ സഹായം നല്കാന് എത്തിയ എല്ല നല്ലവരായ ആളുകള്‍ക്കും നന്ദി അറിയിക്കുന്നതായും’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ട്രെയിനില്‍ യാത്ര ചെയ്യവേ മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയക്കണമെന്നും അഭ്യര്‍ത്ഥിച്ച് ശിവാജി കഴിഞ്ഞ ദിവസമാണ് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ചോറ്റാനിക്കരയിലെ അമ്മവീട്ടില്‍ നിന്നും വയനാട്ടിലെ കാക്കവയലുള്ള വീട്ടിലേക്കുള്ള മടങ്ങിവരുകയായിരുന്ന ശിവജിയുടെയും ബിന്ദുവിന്റെയും മകള്‍ വിഷ്ണുപ്രിയയെയാണ് കാണാതായത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്നും ട്രെയിന്‍ കയറിയ വിഷ്ണുപ്രിയ പിന്നെ തിരിച്ച് വീടെത്തിയില്ല. ശനിയാഴ്ച രാവിലെ ആറ് മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതായിരുന്നു തുടര്‍ന്നാണ് വിഷ്ണുപ്രിയയുടെ അച്ഛന് ശിവാജി സഹായം അഭ്യര്‍ത്ഥിച്ച് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. നിമിഷങ്ങള്‍കൊണ്ടാണ് ഈ പോസ്റ്റ് ധാരാളം പേര് ഷെയര്‍ ചെയുകയും ചെയ്തിരുന്നു.
Discussion about this post