പയ്യന്നൂര്‍: പയ്യന്നൂര്‍ കണ്ടോത്ത് ടിപ്പര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടമാണ് ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ടയറൂരിത്തെറിച്ചു. നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതപോസ്റ്റ് ഇടിച്ച് തകര്‍ത്താണ് ബസ് നിന്നത്. അപകടത്തില്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവറുടെ പരിക്കേറ്റു. ഉടന്‍ തന്നെ ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറേയും, കണ്ടക്ടറെയും യാത്രക്കാരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post