കോഴിക്കോട്: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. മഞ്ചേശ്വരത്തു മത്സരിക്കുന്നില്ലെന്ന് നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും തെരഞ്ഞെടുപ്പില്‍ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ പ്രതികരണം.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടിയില്‍ തീരുമാനമായിട്ടില്ല. മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തിലാണു മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നത്. കെ സുരേന്ദ്രനെ നേരത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു.
മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ പ്രതികരണം. സുരേന്ദ്രന് അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. പരാജയം ഉള്‍ക്കൊണ്ട് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശബരിമലവിഷയത്തില്‍ സിപിഎമ്മിന് തെറ്റുപറ്റിയെന്ന് സമ്മതിക്കുമോയെന്നും ശ്രീധരന് പിള്ള ചോദിച്ചു.
Discussion about this post