കൊച്ചി:നാലുവയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ ജീവനുള്ള മത്സ്യത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍.പറവൂരിലാണ് സംഭവം. മത്സ്യം തൊണ്ടയില്‍ കുടിങ്ങയതോടെ രക്ഷിതാക്കള്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നങ്ക് ഇനത്തില്‍പ്പെട്ട മത്സ്യമാണ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്.
കറിവെയ്ക്കാനായി വീട്ടില്‍ കൊണ്ടുവന്ന മത്സ്യത്തെ ജീവനുള്ളതിനാല്‍ പാത്രത്തിലാക്കി വെച്ചതായിരുന്നു. ഈ സമയത്താണ് കുട്ടി കൗതുകത്തോടെ അതിന്റെ അടുത്തെത്തിയത്. പാത്രത്തില്‍ നിന്ന് മത്സ്യം ചാടിയപ്പോള്‍ കുട്ടിയുടെ വായിക്കുള്ളില്‍ അകപ്പെടുകയായിരുന്നു.
തൊണ്ടയില്‍ കുടുങ്ങിയതോടെ കുട്ടിക്ക് ശ്വാസതടസവും നേരിട്ടു.
അതോടെ വായില്‍ നിന്നും മത്സ്യത്തെ എടുക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കുട്ടിയെ ഡോണ്‍ബോസ്ക്കോ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മത്സ്യത്തിന്റെ വാലിന്റെ ചെറിയൊരു ഭാഗം മാത്രമേ അപ്പോള്‍ പുറത്തുകാണുമായിരുന്നുളളു. തുടര്‍ന്ന് ഡോ ശ്രീദേവി ദീപക്കിന്റെ നേതൃത്വത്തില്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മത്സ്യത്തെ പുറത്തെടുത്തു.
Discussion about this post