വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴി കഞ്ചാവ് വില്‍പ്പന; സംഘം പോലീസ് പിടിയില്‍

മലപ്പുറം: വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴി കഞ്ചാവ് വില്‍പ്പന നടത്തിയ സംഘം പോലീസ് പിടിയില്‍. പ്രതികളില്‍ നിന്ന് നാല് കിലോയോളം കഞ്ചാവ് കണ്ടെത്തി. കൂടാതെ പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് വേണമെന്ന വ്യാജേനെയാണ് എക്സൈസ് പ്രതികളുമായി ബന്ധപ്പെട്ടത്.

‘ഫുള്‍ ഓണ്‍ ഫുള്‍ പവര്‍’ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതികള്‍ വില്‍പ്പന നടത്തിയത്.
രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഫൈസല്‍, ആതവനാട് സ്വദേശി പറമ്പന്‍വീട്ടില്‍ റഷീദ്, അനന്താവൂര്‍ സ്വദേശി ചിറ്റകത്ത് മുസ്തഫ എന്നിവരെയാണ് കുറ്റിപ്പുറം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട സക്കീബാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. ആന്ധ്രയില്‍നിന്നും കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍.

കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് സംഘം പ്രതികളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഒരു കിലോ കഞ്ചാവിന് 25,000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പണം എത്തിച്ച് നല്‍കാമെന്ന ധാരണയില്‍ പ്രതികളെ വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് വിളിച്ചത് എക്സൈസ് സംഘമാണെന്ന് അറിഞ്ഞതോടെ സംഘത്തിലെ സംഘത്തിലെ പ്രധാനി ആണ് രക്ഷപ്പെട്ടത്. ബാക്കി നാല് പേരെ എക്സൈസ് പിടികൂടി.

Exit mobile version