വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹത്തിനു പിന്തുണ നല്‍കിയിരുന്ന കോണ്‍ഗ്രസ് ഇന്ന് എവിടെ എത്തി നില്‍ക്കുന്നു; പ്രതിപക്ഷത്തോട് പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തൃശൂര്‍:വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹത്തിനു പിന്തുണ നല്‍കിയവരായിരുന്നു കോണ്‍ഗ്രസിലെ നേതാക്കള്‍ എന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്തൂര്‍ബ ഗാന്ധി അടക്കമുള്ളവര്‍ അതിനുവേണ്ടി പ്രചാരണം നടത്താന്‍ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്നു പുനരാലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എകെജി, കൃഷ്ണപിള്ള എന്നിവര്‍ക്ക് അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിലപാടായിരുന്നില്ല സമരത്തിനു നേതൃത്വം നല്‍കാന്‍ കാരണം. സമൂഹത്തിന്റെ മാറ്റത്തിനു നേതൃത്വം നല്‍കുകയാണ് അവര്‍ ചെയ്തിരുന്നതെന്നും വ്യക്തമാക്കി. എന്‍എസ്എസും എസ്എന്‍ഡിപിയും ആചാരലംഘനമായ സത്യഗ്രഹത്തിന് അനുകൂല നിലപാടാണും സ്വീകരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Exit mobile version