ന്യൂഡല്‍ഹി; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ജയ് ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് അയക്കുമെന്ന് ബിജെപി. നേരത്തെ മമതാ ബാനര്‍ജിക്ക് നേരെ ജയ് ശ്രീ റാം വിളിച്ച പത്ത് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് അറിയിച്ചത്.
‘ജയ് ശ്രീ റാം വിളിച്ചതിന് മമത ബാനര്‍ജി പത്ത് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ജയ് ശ്രീ റാം എഴുതിയ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതയുടെ വീട്ടിലെ അഡ്രസിലേക്ക് അയക്കും. മമത 10 ലക്ഷം പേരെ അറസ്റ്റ് ചെയ്യുമോ എന്ന് നോക്കാമെന്നും’ പുതുതായി തിരഞ്ഞെടുത്ത ബിജെപി എംപി അര്ജുന് സിങ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ കൂടിയാണ് അര്ജുന് സിങ്.
അതെസമയം, തങ്ങളുടെ യോഗം നടക്കുന്ന സ്ഥലത്തേക്കെത്തി ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളിച്ച് മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ബംഗാളിലെ സംസ്കാരമല്ല ഇതെന്നും ബിജെപിയുടെ സംസ്കാരമാണിതെന്നും തൃണമൂല്‍ നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്ക് പറഞ്ഞു.
Discussion about this post