തിരുവനന്തപുരം: കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന. ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ അവധിക്കാലം അവസാനിക്കുന്നതോടെയാണ് നിരക്ക് കുത്തനെ ഉയര്‍ന്നത്. സാധാരണ 6,000 മുതല്‍ 12,000 രൂപവരെയായിരുന്ന ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇപ്പോള്‍ ഇത് 14,000 മുതല്‍ 48,000 രൂപ വരെയായാണ് കൂടിയത്.
സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്കിനേക്കാള്‍ കണ്ണൂരില്‍നിന്ന് ഗള്‍ഫിലേക്കുള്ള നിരക്ക് ഇരട്ടിയായി. അടുത്തയാഴ്ച മുതലാണ് ഗള്‍ഫ് രാജ്യങ്ങളിലെ അവധിക്കാലം അവസാനിക്കുന്നത്. ഇതോടെ ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയത്.
കണ്ണൂരില്‍നിന്ന് സര്‍വ്വീസ് കുറവായതാണ് നിരക്ക് ഇത്രയും കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നും ഏകദേശം ഒരേ നിരക്കില്‍ സര്‍വ്വീസ് നടത്താന്‍ നേരത്തേ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ പലനിരക്കാണ് ഈടാക്കുന്നതെന്ന് ആരോപണമുണ്ട്.
Discussion about this post