തിരുവനന്തപുരം: കെ ജീവന് ബാബു ഐഎഎസിനെ പുതിയ ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനായി നിയമിച്ചു. സംസ്ഥാനത്തെ ഹൈസ്ക്കൂള് ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുളള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനെ നിയമിച്ചത്.
സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഏകീകരിക്കുക എന്നായിരുന്നു
പ്രഫ. ഖാദര്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത.് ഡിപിഐയും ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും യോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യുക്കേഷന്‍ രൂപീകരിക്കും.
ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മീഷന് ശുപാര്‍ശ. ഡിജഇ ആയിരിക്കും ഈ പരീക്ഷാ കമ്മീഷണര്‍. സ്കൂള്‍ വിദ്യാഭ്യാസമേഖലയിലെ ഡപ്യൂട്ടി ഡയറക്ടര്‍, എഇഒ ഓഫീസ് എന്നിവ നിലനിര്‍ത്താനും ശുപാര്‍ശയില്‍ പറയുന്നു.
Discussion about this post