ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയും

പറവൂര്‍: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവം തുടര്‍ അന്വേഷണം നടത്തും. ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പുനര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. അന്വേഷണത്തെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോര്‍ട്ടം ചെയും.

ചികിത്സ പിഴവാണ് എന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പറവൂര്‍ സ്വദേശി വിനുവിന്റെ ഭാര്യ റിന്‍സിയാണ് കഴിഞ്ഞ മെയ് 10 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
വെച്ച് മരണപ്പെട്ടത്. ഗര്‍ഭാശയത്തില്‍ ഉണ്ടായ മുഴ നീക്കം ചെയാനായി യുവതിയെ ശസ്ത്രക്രിയയ്ക്ക്
വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ ഹൃദയാഘാതത്തിലാണ് റിന്‍സി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ റിന്‍സിയുടെ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നി പരാതിപ്പെട്ടത്.

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി. ഇതിന് പിന്നാലെയാണ് ഫോര്‍ട്ടുകൊച്ചി സബ്കലക്ടര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ് ഇട്ടത്. ഇതിനേത്തുടര്‍ന്നാണ് മൃതദേഹം പോലീസിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്.

Exit mobile version