പാര്‍ട്ടി കമ്മിറ്റി വിളിച്ച് ചേര്‍ത്താണ് തീരുമാനമെടുക്കേണ്ടത്; പിജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി

അവസാനവട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങളും ജോസ് കെ മാണി വിഭാഗം നടത്തുന്നുണ്ട്

കോട്ടയം: സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കത്തു നല്‍കിയതില്‍ പിജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി. ജോസഫ് കത്ത് നല്‍കിയത് പാര്‍ട്ടിയില്‍ ആലോചിക്കാതെയാണെന്നും ജനാധിപത്യ രീതിയില്‍ കമ്മിറ്റി വിളിച്ച് ചേര്‍ത്താണ് തീരുമാനമെടുക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം അവസാനവട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങളും ജോസ് കെ മാണി വിഭാഗം നടത്തുന്നുണ്ട്.

കഴിഞ്ഞദിവസം ചെയര്‍മാന്റെ അഭാവത്തില്‍ അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്ന് കാട്ടി പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഈ കത്ത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി. പാര്‍ട്ടിയില്‍ ഒരിടത്തും ചര്‍ച്ച ചെയ്തില്ലെന്നും ജോസ് കെ മാണി ആരോപിച്ചു.

തീരുമാനങ്ങളെടുക്കേണ്ടത് ജനാധിപത്യ രീതിയില്‍ കമ്മറ്റികള്‍ വിളിച്ച് ചേര്‍ത്താണെന്നും
ജോസ് കെ മാണി പറഞ്ഞു.വിമത നീക്കമായി കാണുമെന്നതിനാല്‍ ജോസഫിനെതിരായി സമാന്തര യോഗം വിളിക്കേണ്ടെന്നാണ് ജോസ് കെ മാണി അനുകൂലികളുടെ ഇപ്പോഴത്തെ തീരുമാനം. അതിനാല്‍ അവസാനവട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങളും ജോസ് കെ മാണി വിഭാഗം നടത്തുന്നുണ്ട്.

Exit mobile version