തിരുവനന്തപുരം: ജൂണ്‍ ഒമ്പത് മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിക്കും. അമ്പത്തിരണ്ട് ദിവസമാണ് ട്രോളിങ് നിരോധനം. ജൂലൈ 31 അര്‍ധരാത്രി വരെയാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് 52 ദിവസത്തെ ട്രോളിങ് നിരോധനം.
മത്സങ്ങളുടെ പ്രജനന കാലമായതിനാലാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ കേരളത്തിന്റെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിന് കൂടിയാണ്
നിരോധനം.
എന്നാല്‍ ട്രോളിങ് നിരോധന സമയത്ത് സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസമില്ല. അയല്‍ സംസ്ഥാന ബോട്ടുകളോട് നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് കേരള തീരം വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്കി കഴിഞ്ഞു. ട്രോളിങ് സമയത്ത് തൊഴില്‍ നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കുന്നതാണ്.
Discussion about this post