ന്യൂഡല്‍ഹി: ഇപ്പോഴും 52 എംപിമാരുണ്ടെന്നും ഓരോ ദിവസവും പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് എതിരായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരാജയത്തില്‍ ഭയന്ന് പിന്മാറാന് തയ്യാറല്ലെന്നും ഇനിയും പോരാടുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ കോണ്‍ഗ്രസ് എംപിമാരോട് തന്റെ നിലപാട് വ്യക്തമാക്കി.
പാര്‍ട്ടി സ്വയം ഉയര്‍ത്തെണീക്കും. നമുക്കതിന് സാധിക്കും. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മള് പോരാടുന്നതെന്നും ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മുടെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയശേഷം രാഹുല്‍ ആദ്യമായാണ് പാര്‍ട്ടി നേതാക്കളെ ഒന്നിച്ചുകാണുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പഴയമുഖങ്ങള്‍ ഉണ്ടെന്നതും അവര്‍ ആശയപരമായി നമ്മോടൊപ്പമാണെന്നതും തന്നെ സന്തോഷിപ്പിക്കുന്നതായും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി.
Discussion about this post