ന്യൂഡല്‍ഹി: അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനാണ് മോദി എത്തുന്നത്. റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ക്ഷേത്രത്തില്‍ എത്തുകത എന്നാണ് ദേവസ്വം പ്രസിഡന്റിന് കിട്ടിയ വിവരം. രണ്ടാം തവണ പ്രധാനമന്ത്രി ആയശേഷം മോഡി ആദ്യമായാണ് ഗുരുവായൂര്‍ക്ഷേത്രത്തിലെത്തുന്നത്.
അമിത് ഷാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയും നിര്‍മല സീതാരാമന്‍ ധനമന്ത്രിയുമാകും. മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രിയാകും. വി. മുരളീധരനാണ് വിദേശകാര്യ സഹമന്ത്രി. ഇതിന് പുറമെ പാര്‍ലമെന്ററികാര്യ സഹമന്ത്രി സ്ഥാനവും അദ്ദേഹത്തിനാണ്. പ്രധാനമന്ത്രി പേഴ്‌സണല്‍ മന്ത്രാലയം, പബ്ലിക് ഗ്രീവന്‍സ്, പെന്‍ഷന്‍, ആണവ-ബഹിരാകാശ വകുപ്പുകളുടെ ചുമതല വഹിക്കും. നിതിന്‍ ഗഡ്കരിക്കാണ് ഗതാഗതം, ബി.വി സദാനന്ദ ഗൗഡയാണ് കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്‌സ് വകുപ്പ് മന്ത്രി.
Discussion about this post