തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം റദ്ദാക്കിയത് 17,788 ഡ്രൈവിങ് ലൈസന്‍സുകള്‍. മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരം, തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്.
കൂടുതലും മദ്യപിച്ച് വാഹനമോടിച്ച കേസുകളാണുള്ളത്. ഇത്തരത്തില്‍ മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചും വാഹനമോടിക്കുമ്പോള്‍ അപകടസാധ്യത വര്‍ധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇടയ്ക്കിടെ നിര്‍ദേശം നല്‍കാറുണ്ടെങ്കിലും പലരും ഇത് പാലിക്കുന്നില്ല.
മോട്ടോര്‍ വാഹന പരിശോധന ശക്തമാക്കിയിട്ടും സംസ്ഥാനത്ത് റോഡപകടങ്ങളുടെ നിരക്ക് വര്‍ധിക്കുന്നതായും കണക്കുകളുണ്ട്. 2018-ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 40, 181 അപകടങ്ങളാണ്. 2017-ല്‍ ഇത് 38, 470 ആയിരുന്നു.
Discussion about this post