ന്യൂഡല്‍ഹി;കേരളത്തില്‍ നിന്ന് എല്‍ഡിഎഫിനെ തുടച്ചുമാറ്റാന്‍ ബിജെപിക്കാര്‍ യുഡിഎഫിന് വോട്ടുചെയ്തതായി ദ ഹിന്ദു പത്രത്തില്‍ ഇന്നു വന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 14 മണ്ഡലങ്ങളിലാണ് ക്രോസ് വോട്ട് നടന്നതെന്നും സംഘപരിവാറിലെ ഒരു വലിയ വിഭാഗമാളുകളാണ് ഇത്തരത്തില്‍ യുഡിഎഫിന് വോട്ട് ചെയ്തത് എന്നും വിശദമാക്കുന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ഷെയര്‍ ചെയ്യുന്നതും ചര്‍ച്ചയാകുന്നതും.
കേരളത്തില്‍ നിന്ന് എല്‍ഡിഎഫിനെ തുടച്ചുമാറ്റി ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കിയെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായായിരുന്നു ബിജെപിയുടെ നീക്കം എന്നും ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ ബിജെപി പ്രതീക്ഷവെച്ചിരുന്ന എ പ്ലസ് മണ്ഡലങ്ങളിലും, മലപ്പുറം, പൊന്നാനി തുടങ്ങി മുസ്ലീം ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിലും ഒഴികെ മറ്റുമണ്ഡലങ്ങളിലാണ് ബിജെപി വോട്ട് മറിച്ചത്. ബിജെപിയിലെ ഉയര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും യുഡിഎഫിനോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പിച്ചിരുന്നു സംഘപരിവാര്‍. കൂടാതെ ശബരിമല വിഷയത്തില്‍ ആറ്റിങ്ങലിലും തൃശ്ശൂരും വോട്ട്ശതമാനം ഉയര്‍ന്ന് ശക്തിവര്ധിക്കുമെന്നും അവര്‍ പ്രതീക്ഷവെച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ പ്ലാന്‍ തുടരാനാണ് ബിജെപിയുടെ തീരുമാനം. സിപിഎമ്മിനെ ഇല്ലാതാക്കിയ ശേഷം കോണ്‍ഗ്രസിലെ ഹിന്ദു വിഭാഗത്തെ ഒപ്പം നിര്‍ത്തി 2027 ല്‍ കേരള ഭരണം പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത് എന്നും ബിജെപിയുടെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ദരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിപിഐഎമ്മിനെ തൂത്തെറിയാന്‍ ആര്‍എസ്എസുകാരും കുടുംബാംഗങ്ങളും 14 സീറ്റുകളില്‍ യുഡിഎഫിന് വോട്ട് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ പത്തനംതിട്ട തൃശൂര്‍ പൊന്നാനി മലപ്പുറം എന്നീ 6 മണ്ഡലങ്ങളില്‍ മാത്രമേ ആന്എസ്എസുകാര് എന്‍ഡിഎക്ക് വോട്ടു ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദി ഹിന്ദു ഇന്നു പ്രസിദ്ധീകരിച്ച വാര്‍ത്ത ലേഖകന്‍ എജെ നായര്‍ ആര്‍എസ്എസ് തന്ത്രം ആവിഷ്ക്കരിച്ച പേരുപറയാത്ത നേതാവിനെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശബരിമലയുടെ പേരില്‍ നടത്തിയ പോരാട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തോ എന്ന കാര്യത്തില്‍ സംസ്ഥാന ബിജെപി നേതൃത്വത്തില്‍ സംശയം തുടരുമ്പോള്‍ സംഘ നേതാക്കളിലെ പ്രബല വിഭാഗത്തിന് ഇതില്‍ സംശയമില്ല. അത് വിജയം തന്നെയായിരുന്നു എന്നാണ് അവരുടെ നിലപാട്.
ശബരിമല പ്രക്ഷോഭങ്ങള്‍, സിപിഎമ്മും എല്‍ഡിഎഫും ഹിന്ദു വിരുദ്ധരാണ് എന്ന് വരുത്തിത്തീര്‍ക്കാര്‍ സഹായിച്ചതായാണ് ഇവരുടെ നിലപാട്. സുപ്രീം കോടതി വിധി നടപ്പാക്കുക വഴി സര്‍ക്കാരിനെതിരെ ഇത്തരത്തിലൊരു വികാരം ഉരുത്തിരിഞ്ഞിരുന്നു. ഇതെല്ലാം വരുംകാലത്ത് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചക്ക് സഹായിക്കുമെന്നാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ. ബിജെപി ആഭിമുഖ്യമുള്ള ചാനലായ ജനം ടിവിക്ക് മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും ഹിന്ദുവിഭാഗങ്ങള്ക്കിടയിലും പ്രചാരം വര്‍ധിച്ചതും നല്ല സൂചനയായാണ് ബിജെപി നേതാക്കള്‍ കാണുന്നത് എന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post