തിരുവനന്തപുരം: നാലാഞ്ചിറ ബെഥനി നവജീവന്‍ ഫിസിയോതെറാപ്പി കോളേജില്‍ ഭക്ഷ്യവിഷ ബാധ. ഇതേ തുടര്‍ന്ന് 30ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക് കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവുമാണ് അനുഭവപ്പെട്ടത്.
വ്യാഴാഴ്ച രാത്രി കഴിച്ച ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. പാളയം ജൂബിലി ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post