കൊച്ചി: ഓഫീസില്‍ മക്കളുമായി വരുന്ന ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കെഎസ്ആര്‍ടിസി. ഉത്തരവ് ലംഘിച്ച് കുട്ടികളുമായി എത്തിയാല്‍ ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ജീവനക്കാര്‍ കുട്ടികളെയും കൂട്ടി വരുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഓഫീസ് സമയത്ത് കുട്ടികളെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ കെഎസ്ആര്ടിസി ജീവനക്കാര്‍ പലപ്പോഴും ഇത് പാലിച്ചിരുന്നില്ല.
ഇതേതുടര്‍ന്നാണ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. ഓഫീസുകള്‍, യൂണിറ്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് കുട്ടികളെക്കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.