ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക ആരോപണം ശക്തമാക്കി ഡിവൈഎഫ്ഐ വനിത നേതാവ്. താന്‍ നല്കിയ പരാതിയിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് യുവതി പറയുന്നു. അതേസമയം കാര്യം ഉന്നയിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്കി.
ശശിയുടെ ഫോണ്‍ സംഭാഷണം അടക്കമാണ് പുതിയ പരാതിയായി നല്‍കിയിരിക്കുന്നത്. പരാതിയില്‍നിന്നു തന്നെ പിന്തിരിപ്പിക്കാന് ശ്രമം നടക്കുന്നു. പാര്‍ട്ടിയിലെ ഉന്നതരാണ് ഇതിനു പിന്നില്‍. ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
നേരത്തേ, ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടിയിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എകെ ബാലന്, പികെ ശ്രീമതി എന്നിവര്‍ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ശശിയെ സിപിഎം ജാഥാ ക്യാപ്റ്റനാക്കുകയും ചെയ്തതോടെയാണ് യുവതി വീണ്ടും രംഗത്തെത്തിയത്.
Discussion about this post