തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്‍മാനായി സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണിനെ നിയമിച്ചു. ലെനിന് രാജേന്ദ്രന് അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് ഷാജി എന്‍ കരുണ്‍ എത്തുന്നത്.
‘പിറവി’ എന്ന സിനിമയിലൂടെ മലയാള സിനിമയെ ലോകനിലവാരത്തില്‍ എത്തിച്ച സംവിധായകനാണ് ഷാജി എന്‍ കരുണ്‍. കേരള ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അധ്യക്ഷന്‍ കൂടിയായ ഷാജി എന്‍ കരുണിനെ 2011ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. വാനപ്രസ്ഥം, കുട്ടി സ്രാങ്ക് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഷാജി എന്‍ കരുണാണ്. ഓള് ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
Discussion about this post