കൊല്ലം: കൊല്ലം അഞ്ചാലുംമൂടിനെ നടുക്കിയ സംഭവമായിരുന്നു മകന് അമ്മയെ പീഡിപ്പിച്ചത്. അതും മറവി രോഗമുള്ള അമ്മയെ നിരന്തരമാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറംലോകം അറിഞ്ഞത് കഴിഞ്ഞ ദിവസം മകനെ അറസ്റ്റ് ചെയ്തതോടെയാണ്. കണ്ണില്ലാത്ത ക്രൂരത ഒടുവില്‍ പോലീസിനെ അറിയിച്ചതാകട്ടെ പിതാവും. സ്വന്തം അമ്മയെ പീഡിപ്പിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടതോടെ സഹികെട്ടാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.
കൊലപാതക കേസിലെ രണ്ടാം പ്രതികൂടിയാണ് അറസ്റ്റിലായ മകന്. മാതൃത്വത്തിന്റെ വിലയറിയാത്ത ഒരു മകന്റെ കാടത്തമെന്നാണ് കേരളക്കര ഒന്നടങ്കം പറഞ്ഞത്. കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കൊലക്കേസിലും പീഡനക്കേസിലുമടക്കം പ്രതിയുമായ മകന് മാതാവിനെ നിരന്തരം ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.
എഴുപത്തിനാലുകാരിയായ ഭാര്യയെ മകന് പീഡിപ്പിക്കുന്നുവെന്ന് പരാതിയുമായി പിതാവ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. മറവിരോഗമുള്ളതിനാല് മാതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ പോലീസിന് പരിമിതികളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാതാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ പീഡനം നടന്നുവെന്നത് തെളിഞ്ഞിട്ടുണ്ട്. ഇതോടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Discussion about this post