കോഴിക്കോട്: ശബരിമലയില്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്ന വെളിപ്പെടുത്തലുമായി ആലത്തൂരിലെ നിയുക്ത എംപി രമ്യാ ഹരിദാസ്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ആചാര ലംഘനത്തിന് താല്പര്യമില്ലെന്നും അവര്‍ പറയുന്നു. കോഴിക്കോട് പ്ലസ് ക്ലബില്‍ മീറ്റ് ദ പ്രസ് എന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ്യാ ഹരിദാസ്.
ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് തന്നെയാണ് ശരിയെന്നും എന്റേയും നിലപാട് അത് തന്നെ ആയിരിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. അയ്യപ്പനെ തൊഴാന്‍ ശബരിമലയില്‍ തന്നെ പോകണമെന്നിലല്ലോ മറ്റ് പലക്ഷേത്രങ്ങളുമുണ്ടല്ലോ എന്നും രമ്യ ചോദിച്ചു. ശബരിമലയിലെ ആചാരം സ്ത്രീവിവേചനമായി കാണുന്നില്ലെന്നും രമ്യ വ്യക്തമാക്കി. സ്ത്രീകളാണ് തനിക്ക് വലിയ പിന്തുണ നല്‍കിയത്. പാര്‍ലമെന്റില്‍ അവരുടെ പ്രതിനിധിയായിരിക്കും.
ജയം ഉറപ്പിച്ചാട്ടിയിരുന്നില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്രിട്ടീഷുകാരുമായി സമരം ചെയ്തത്. എന്നാല്‍ ജയിച്ചു രാജ്യം സ്വതന്ത്രമായി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ഇനിയും കരുത്തുണ്ട്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ നിലപാടിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഏതെങ്കിലും ഒരു നിലപാടില്‍ ഉറച്ചു നില്ക്കൂ എന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
Discussion about this post