തിരുവനന്തപുരം:നോട്ട് നിരോധനം നിലവില്‍ വന്ന് രണ്ട് വര്‍ഷം തികയുമ്പോള്‍ കേന്ദ്ര സര്‍ക്കരിന് രാജ്യത്തുടനീളം വിമര്‍ശനങ്ങള്‍ ഉയരുന്നു. നോട്ട് നിരോധനം രാജ്യത്ത് ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം ബിജെപിയില്‍ നിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം.
എന്നാല്‍ ഡോ. മന്മോഹന് സിംഗിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍സാമ്പത്തിക രംഗം കുതിച്ചിരുന്നെന്നും ഓര്‍മിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല. ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് മോഡി ചെയ്തതെന്നും അദ്ദേഹം കുറിച്ചു.
നോട്ട് മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നിന്ന് നിരവധി പേര് മരിച്ചതും 15 കോടി ദിവസവേതന ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായതും ആയിരക്കണക്കിന് ചെറുകിട തൊഴില്‍ശാലകള്‍ പൂട്ടിപോയതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രമാണെന്നും രമേശ് ചെന്നിത്തല പറയുന്നു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം വിഫലമായെന്നും നിരോധിച്ച നോട്ടുകളില്‍ 99.30 ശതമാനവും തിരികെ എത്തിയതോടെ നോട്ട് നിരോധനം വെറുംപൊള്ളത്തരമാണെന്നു മനസിലായെന്നും അദ്ദേഹം .
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓടികൊണ്ടിരുന്ന കാറിന്റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്ബത്തിക വിദഗ്ധന്‍ ആയ ജിന്‍ ഡ്രൈസെ ആയിരുന്നു. ഡോ മന്മോഹന് സിംഗിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്സാമ്ബത്തിക രംഗം കുതിക്കുകയായിരുന്നു. ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിലൂടെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോദി ചെയ്തത്. നിരോധിച്ച നോട്ടുകളില്‍ 99.30 ശതമാനവും തിരികെ എത്തിയതോടെ നോട്ട് നിരോധനം വെറുംപൊള്ളത്തരമാണെന്നു മനസിലായി. നോട്ട് മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നിന്ന് നൂറ്റമ്ബതോളം പേര് മരിച്ചതും 15 കോടി ദിവസവേതന ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായതും ആയിരക്കണക്കിന് ചെറുകിട തൊഴില്‍ശാലകള്‍ പൂട്ടിപോയതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം. നോട്ട്നിരോധനം കൊണ്ട് രാജ്യത്തിനു ഉണ്ടായ നഷ്ടം ബിജെപിയില്‍ നിന്നും ഈടാക്കണം.
Discussion about this post