തൃശ്ശൂര്‍: വിവാഹ പരസ്യങ്ങള്‍ അനവധി കണ്ടിട്ടുണ്ടാകാം. വിവാഹ പ്രായം കഴിഞ്ഞിട്ടു പോലും ഒന്നും നടക്കാതെ ആവുമ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും പെണ്ണന്വേഷണം നടത്താറുണ്ട്. പക്ഷേ അതിലെല്ലാം അവരുടെ നല്ലവശവും പഠിപ്പും ഒക്കെ എഴുതാനാണ് ശ്രമിക്കുക. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന കല്യാണ പരസ്യത്തില്‍ യുവാവ് തന്റെ ജീവിത പ്രാരാബ്ദം മുഴുവനും എഴുതിയിട്ടുണ്ട്.
സംഭവം അങ്ങ് ക്ലിക്കായി, ഇപ്പോള്‍ തകൃതിയായി പെണ്ണന്വേഷണം നടക്കുകയാണ്. വാക്കുകളിലെ നിഷ്കളങ്കതയാണ് പെണ്ണന്വേഷിക്കാനായി സമൂഹമാധ്യമങ്ങളും കൈകോര്‍ത്തത്. ഈ ജീവിതകഥയിലെ നായകന് തൃശ്ശൂര്‍ സ്വദേശിയായ സൈമണ്‍ ആണ്. സാമ്പത്തികമായി താഴ്ന്ന കുടുംബമായിരുന്നു സൈമണിന്റേത്. വീട്ടില്‍ 8 മക്കളും. സൈമണിന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന് മരിച്ചതാണ്. മൂത്ത സഹോദരീ സഹോദരന്മാരുടെ വിവാഹം ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വൈകിയാണ് നടന്നത്. അങ്ങനെ പ്രാരാബ്ദങ്ങള്‍ ഏറിയതോടെ സൈമണിന്റെ വിവാഹവും നീണ്ടുപോയി.
ഇന്ന് സൈമണ്‍ 38 വയസായി. നിലവില്‍ ബാധ്യതകള്‍ ഒന്നും തന്നെയില്ല. ആലോചനകള്‍ പലതും നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ശരിയാകുന്നില്ല. കഴിഞ്ഞ അഞ്ചെട്ട് വര്‍ഷങ്ങളായി ഞാന്‍ വധുവിനെ തിരയുന്നു, പക്ഷേ ഇതുവരെയും വധുവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല, ഇപ്പോള്‍ അവസാനത്തെ ആശ്രയം, ശ്രമം എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നതെന്ന് സൈമണ്‍ കുറിച്ചു. വധുവിന്റെ കാര്യത്തില്‍ ഒരു ഡിമാന്‍ഡും ഇല്ല, എന്നെ ഇഷ്ടപെടുന്ന എനിക്ക്ഇഷ്ടപ്പെടുന്ന പെണ്ണായാല്‍ മാത്രം മതിയെന്നും സൈമണ്‍ കുറിക്കുന്നു.
വധു എന്റെ മതത്തില്‍ നിന്നും തന്നെ ആയാല്‍ കൊള്ളാം, എങ്കിലും മനുഷ്യരെ മതത്തിന്റെ കണ്ണിലൂടെ കാണുന്ന വ്യക്തിയല്ലാത്തതിനാല്‍ ആരില്‍ നിന്നുമുള്ള ആലോചനയും പരിഗണിക്കുമെന്ന് സൈമണ്‍ എടുത്ത് പറയുന്നുണ്ട്. എന്റെ വിവാഹം ശരിയായാല്‍ തീര്‍ച്ചയായും ഞാന്‍ മറ്റൊരു നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹത്തിനും സഹായിക്കുമെന്നും സൈമണ്‍ കുറിച്ചു.
സൈമണിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
”വധുവിനെ ആവശ്യമുണ്ട് ദയവായി മനസറിഞ്ഞു എന്നെ സഹായിക്കുക, എന്റെ പേര് സൈമണ്‍, തൃശൂര്‍ സ്വദേശിയാണ്, ഇപ്പോള്‍ 38 വയസ്സുണ്ട്, കഴിഞ്ഞ അഞ്ചെട്ടു വര്‍ഷങ്ങളായി ഞാന്‍ വധുവിനെ തിരയുന്നു, പക്ഷെ ഇതുവരെയും വധുവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല , ഇപ്പോള്‍ അവസാനത്തെ ആശ്രയം, ശ്രമം എന്ന നിലയിലാണ് സോഷ്യല്‍ മീഡിയായില്‍ വരുന്നത്. സാമ്പത്തികമായി തീരെ താഴ്ന്ന സ്ഥിതിയിലുള്ള കുടുംബമായിരുന്നു എന്റേത്, നന്നേ ചെറുപ്പത്തില്‍ ഞങള്‍ 8 മക്കള്‍ അടങ്ങുന്ന കുടുംബത്തെ വിട്ട് അച്ഛന് ഈ ലോകത്തു നിന്ന് പോയിരുന്നു.
ഈക്കാരണങ്ങളാല്‍ എന്റെ മുതിര്‍ന്ന സഹോദരിമാരുടെയും സഹോദരന്മാരുടെയും വിവാഹം നടക്കാന്‍ താമസിച്ചു , എന്റെ സഹോദരങ്ങള്‍ എന്ന നിലയില്‍ എന്റെ അധ്വാനം പകുതി ഇവര്‍ക്കു വേണ്ടിയും ആയിരുന്നു , ഇതിനിടയില്‍ എന്റെ വിവാഹാലോചന ഒത്തിരി ബാധ്യതകള്‍ ഉള്ളതിനാല്‍ തഴയപ്പെട്ടു. ഇപ്പോള്‍ ഞാന്‍ നല്ല നിലയിലാണ് , വീട്ടില്‍ അവിവാഹിതരായ ഒരു സഹോദരനും സഹോദരിയും ഉണ്ട് , സഹോദരിക് വിവാഹാലോചന നടക്കുന്നു, എന്റെ വിവാഹം ശരിയായാല്‍ എനിക്കൊപ്പം സഹോദരിയുടെ വിവാഹവും നടത്തും.
വധുവിന്റെ കാര്യത്തില്‍ ഒരു ഡിമാന്‍ഡും ഇല്ല, എന്നെ ഇഷ്ടപെടുന്ന എനിക് ഇഷ്ടപെടുന്ന പെണ്ണായാല്‍ മാത്രം മതി . ഞാന്‍ സാമ്പത്തികമായി ഇപ്പോള്‍ നല്ല സ്ഥിതിയില്‍ ആയതിനാല്‍ സാമ്പത്തികമില്ല എന്ന കാരണത്താല്‍ ആരും വിവാഹമാലോചിക്കാതിരിക്കരുത്, സഹായിക്കാന്‍ ഞാന്‍ ഒരുക്കമാണ്. വധു എന്റെ മതത്തില്‍ നിന്നും തന്നെ ആയാല്‍ കൊള്ളാം , എങ്കിലും മനുഷ്യരെ മതത്തിന്റെ കണ്ണിലൂടെ കാണുന്ന വ്യക്തിയല്ലാത്തതിനാല്‍ ആരില്‍ നിന്നുമുള്ള ആലോചനയും പരിഗണിക്കും , ജില്ല പ്രശ്നമല്ല .
എന്റെ സ്വന്തം സ്ഥാപനമായ GOVT & PSC അംഗീകൃത സെല്‍ഫ് ഫിനാന്‍സ് കോളേജില്‍ അധ്യാപകനാണ് ഞാന്‍, Education- Mcom,Journalism,Computer . വയസ്സ്-38 , ഉയരം 5.8. email – [email protected] Phone- 9249781947 Address- Mangan(H) , thrissur ,pin – 680614 എല്ലാവരും ഇത് ഷെയര്‍ ചെയ്തു എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു , എന്റെ വിവാഹം ശരിയായാല്‍ തീര്‍ച്ചയായും ഞാന്‍ മറ്റൊരു നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹത്തിനും സഹായിക്കും , ജൂണ്‍ അവസാനം വരെ ആലോചനകള്‍ക്കായി കാത്തിരുന്നതിനു ശേഷം ജൂലൈ ആദ്യമേ അന്വേഷിച്ചു തുടങ്ങു, അതുവരെ യോജിച്ചവര്ക് ആലോചന നടത്താം . എല്ലാവരും ഷെയര്‍ ചെയ്ത സഹായിക്കുമെന്നും ഒത്തിരി ആലോചന വരുമെന്നും വല്യ പ്രതീക്ഷയുണ്ട്”.
Discussion about this post