ന്യൂഡല്‍ഹി: ഇത്രയും വലിയ ഭൂരിപക്ഷത്തോടെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് നരേന്ദ്രമോഡിയെ വീണ്ടും അധികാരത്തിലെത്തിച്ചപ്പോള്‍ ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറിയെന്ന് പിസി ജോര്‍ജ്ജ്. കേരളമെന്നത് ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കുന്ന ജനതയായി കേരളം മാറണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടിയെങ്കിലും കേരളത്തിലെ 20 സീറ്റില്‍ 19 എണ്ണത്തിലും വിജയിച്ചത് കോണ്‍ഗ്രസാണ്. ഇത് മലയാളിയുടെ തലതിരിഞ്ഞ സമീപനത്തിന്റെ ഭാഗമാണെന്നും മലയാളികള്‍ ഇത്തരത്തിലുള്ള മനസ്സൊന്ന് മാറ്റിപിടിക്കണമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോഡിയുടെ വില കേരളജനത കണ്ടില്ലെന്ന് നടിക്കുക തന്നെയാണ് ചെയ്യുന്നത്.
പറഞ്ഞ വാക്ക് പാലിക്കാത്ത നിരവധി സര്‍ക്കാരുകള്‍ വന്ന് പോയിട്ടുണ്ട്. എന്നാല്‍ നരേന്ദ്രമോഡിയെന്ന വലിയ മനുഷ്യന്‍ തെരഞ്ഞടുപ്പ് കാലത്ത് എന്ത് പറഞ്ഞോ അത് മുഴുവന്‍ നടപ്പാക്കിയിട്ടുണ്ട്. ഇന്ന് ഇന്ത്യ സാമ്പത്തികരംഗത്ത് ലോകത്തിന് മുന്നില്‍ അഞ്ചാമത്തെ രാഷ്ട്രമാണ്. നേരത്തെ മറ്റ് രാജ്യങ്ങള്‍ക്ക് മുന്‍പില്‍ കൈക്കൂപ്പി നിന്ന ഇന്ത്യയ്ക്കു മുന്നില്‍ ഇപ്പോള്‍ ആ രാഷ്ട്രങ്ങളെല്ലാം കൈകൂപ്പി നില്‍ക്കുകയാണ്. ഇതിനെല്ലാം കാരണക്കാരന്‍ നരേന്ദ്ര മോഡി തന്നെയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
Discussion about this post