ന്യൂഡല്‍ഹി; ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ വിലക്കിയതില്‍ നിന്ന് കേരളത്തിലെ നേതാക്കള്‍ക്ക് ഇളവ്. മലയാളം വാര്‍ത്ത ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് അനുമതി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ഹൈക്കമാന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഒരു മാസത്തേയ്ക്ക് ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വക്താക്കള്‍ പങ്കെടുക്കരുതെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എഐസിസി നേതൃത്വമാണ് ചാനല്‍ ചര്‍ച്ചയില്‍ പോകേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് പ്രതിനിധികളെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post