തിരുവനന്തപുരം: നിര്‍ധനരായ രോഗികള്‍ക്കുള്ള ആരോഗ്യ സഹായ പദ്ധതിയായ കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) മാറ്റിയത് കേന്ദ്രത്തിന്റെ സ്‌കീം കൂടുതല്‍ ഉപയോഗപ്രദമായതുകൊണ്ടാണെന്ന് മന്ത്രി തോമസ് ഐസക്. കെബിഎഫിനേക്കാള്‍ വളരെ അധികം ഫലപ്രദമാണ് കേന്ദ്രത്തിന്റെ സ്‌കീമെന്നും തോമസ് ഐസക് പറഞ്ഞു. രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ സബ്മിഷന് മറുപടിയായിട്ടാണ് തോമസ് ഐസകിന്റെ പ്രതികരണം.
കെബിഎഫ് ആജീവന സഹായമായി വാഗ്ദാനം ചെയ്യുന്നത് രണ്ട് ലക്ഷം രൂപയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ജന്‍ ആരോഗ്യ യോജനാ പദ്ധതി വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്നതാണ്. അതിന് പുറമെ നിശ്ചയിച്ചിരിക്കുന്ന പ്രീമിയം വളരെ കുറവാണെന്നും, അഞ്ച് ലക്ഷ രൂപ പരിരക്ഷയുള്ള ഇന്‍ഷൂറന്‍സിന് അത് വെറും 1671 രൂപയാണെന്നും മന്ത്രി വ്യക്തമാക്കുന്നു. കാരുണ്യയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പല ചെറിയ രോഗങ്ങള്‍ക്കും പരിരക്ഷയില്ലെന്നും തോമസ് ഐസക് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും ജനപ്രിയ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇന്‍ഷൂറന്‍സ് നിര്‍ത്തലാക്കിയിട്ടും സര്‍ക്കാര്‍ ലോട്ടറി നിര്‍ത്തലാക്കിയില്ലെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Discussion about this post